വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വിനോദകേന്ദ്രങ്ങളാകുന്നു
pa_mohamedriyas on Instagram: "വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വിനോദകേന്ദ്രങ്ങളാകുന്നു പുതിയ കാലത്തിനൊപ്പം മുന്നേറാനുള്ള മാറ്റങ്ങൾക്ക് കേരളം തുടക്കം കുറിക്കുകയാണ്. പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ നവീകരിച്ച് നടപ്പാതകൾ, കളിസ്ഥലങ്ങൾ, വ്യായാമകേന്ദ്രങ്ങൾ, ഫുഡ് കിയോസ്‌ക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കുകളായി മാറുന്നു. അങ്ങനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്ന പല സ്ഥലങ്ങളും ഒത്തുകൂടുന്നതിനും ഉല്ലാസത്തിനുമുള്ള ഇടങ്ങളായി മാറുകയാണ്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും ചേർന്നാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. കൊല്ലം എസ്.എൻ. കോളജിനു സമീപത്തെ മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം നവീകരിച്ച് ഈ പദ്ധതിക്ക് നാളെ തുടക്കം കുറിക്കുകയാണ്. നമുക്കൊരുമിച്ച് നമ്മുടെ നാട്ടിൽ നല്ല മാറ്റങ്ങളെ കൊണ്ടുവരാം. #keralatourism🌴 #publicworksdepartment #designpolicy"