കേന്ദ്രാവിഷ്കൃത പദ്ധതികളിലെ (സെൻട്രൽ സ്പോൺസർഡ് സ്കീമുകൾ) യൂണിയൻ സർക്കാർ കുടിശ്ശിക
Credits: https://www.facebook.com/share/p/1TGPPNQF1x/
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ യൂണിയൻ സർക്കാർ വിഹിതം അനന്തമായി കുടിശിക ഇടുന്നത് ജനശ്രദ്ധയിൽ വരരുത് എന്ന ദുഷ്ടലാക്കോടെയാണ് ആശാ സമരത്തിലെ ബാഹ്യ ശക്തികൾ പ്രവർത്തിക്കുന്നത്.അത് വലിയ മഴവിൽ സഖ്യമാണ്. ആശാ പ്രവർത്തകരെ ഈ ബാഹ്യ നിക്ഷിപ്ത താൽപ്പര്യക്കാർ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ തുക മുഴുവൻ കേരളത്തിന് നിസ്സാരമായി കൊടുക്കാവുന്നതെയുള്ളൂ എന്ന ഒരു സെറ്റ് പണ്ഡിതന്മാരുടെ അഭിപ്രായം സ്കീം വിഭാഗം തൊഴിലാളികളെ പറ്റിക്കാനുദ്ദേശിച്ചുള്ളതും നിറഞ്ഞ കളളത്തരവും മാത്രമാണ്. ചില കണക്കുകൾ നോക്കാം.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേന്ദ്ര പദ്ധതികളുടെയും ഇനത്തിൽ 2025 – 2026 ൽ കിട്ടേണ്ടത് 9106.8 കോടി രൂപയാണ്. നടപ്പു വർഷം 8470 കോടി രൂപ കിട്ടേണ്ടത് 4368 കോടി രൂപയായി കുറയും എന്നതാണ് ഇതു വരെയുള്ള കണക്കുകൾ കാണിക്കുന്നത്. ഇതിൽ സ്കീം തൊഴിലാളികളുടെ വേതന വിഹിതമുണ്ട് , നെല്ലു സംഭരണ കുടിശികയുണ്ട്, ജലജീവൻ മിഷൻ പോലുള്ള പദ്ധതികളുടെ യൂണിയൻ വിഹിതമുണ്ട്, അങ്ങനെ പല ഇനങ്ങളുമുണ്ട് . ഇവയൊന്നും യൂണിയൻ സർക്കാർ തന്നില്ല എങ്കിലും കേരളത്തിനു കൊടുക്കാവുന്നതേയുള്ളൂ എന്ന ആഖ്യാനം ആർക്കു വേണ്ടിയുള്ള ക്വോട്ടേഷനാണ് എന്നു പറയേണ്ടതില്ലല്ലോ?
ഈ നിക്ഷിപ്ത ബാഹ്യ ശക്തികൾ പറയുന്നതു പോലെ ആശാ പ്രവർത്തകരുടെ വേതനം കേരളം 21000 ആയി കൂട്ടിയാൽ അവിടെ നിൽക്കുന്ന ഒന്നാണോ ഈ പ്രശ്നം. അങ്കണവാടി ജീവനക്കാർ , ഉച്ചഭക്ഷണ തൊഴിലാളികൾ, SSA സ്പെഷ്യൽ അധ്യാപകർ തുടങ്ങിയവരുടെ വേതനത്തിലെ സ്ഥിതി എന്താകും? അപ്പോൾ 396 കോടി രൂപയുടെ പ്രശ്നമല്ലെയുള്ളൂ എന്നൊക്കെയുള്ള ഭാഷ്യം നിറഞ്ഞ ദുഷ്ടലാക്കുള്ളത് മാത്രമാണ്. അതു വെറും ക്വട്ടേഷൻ പണി മാത്രമാണ്. പാവപ്പെട്ട തൊഴിലാളികളെ ബന്ദികളാക്കി നടത്തുന്ന നാടകമാണിത്.
ജൽ ജീവൻ മിഷൻ എന്ന കേന്ദ്ര പദ്ധതിയുടെ സ്ഥിതി അറിയുമോ? നടപ്പു വർഷം ജലജീവൻ മിഷന് വകയിരുത്തിയ 70163 കോടി രൂപ 22694 കോടി രൂപയായി പുതുക്കിയ കണക്കിൽ കുറച്ചു. 2023- 2024 ലെ യഥാർത്ഥ ചെലവ് 69992 കോടി രൂപയായിരുന്നു എന്നതോർക്കണം. ഈ കേന്ദ്ര പദ്ധതി കരാർ എടുത്തവരുടെ പണം കേരളം കൊടുത്തു തീർക്കണം എന്ന മുറവിളി നടക്കുന്നുണ്ട് എന്നു മറക്കരുത്. ഈ നിക്ഷിപ്ത സെറ്റ് അവിടെയും ഇറങ്ങും.
2021-2022 ൽ രാജ്യത്താകമാനം 390.1 കോടി തൊഴിൽ ദിനങ്ങളാണ് തൊഴിലുറപ്പു പദ്ധതിയിൽ സൃഷ്ട്ടിക്കപ്പെട്ടത്. ഇക്കൊല്ലം ഏറിയാൽ അത് 250 കോടി മാത്രമായിരിക്കും. കഴിഞ്ഞ കൊല്ലം ശരാശരി 52 തൊഴിൽ ദിനങ്ങൾ ഒരു കൂടുബത്തിനു ലഭിച്ചിരുന്നത് ഇക്കൊല്ലം 42 ആയി കുറയുകയാണ്. നിയമ പ്രകാരം 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ യൂണിയൻ സർക്കാരിനു ബാധ്യതയുണ്ട്. ഇനി ഈ സെറ്റ് പറയാൻ പോകുന്ന കാര്യം കേരളം ഇതുറപ്പാക്കണം എന്നതായിരിക്കും. അങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്.
യൂണിയൻ സർക്കാരിനെ ജാമ്യത്തിലെടുക്കാൻ നടക്കുന്ന നിക്ഷിപ്ത ലക്ഷ്യമാണ് ഈ ബാഹ്യ ശക്തികൾക്കുള്ളത്. അവർ പണ്ഡിതോചിതമായി പച്ചക്കളളം പറയുകയും ക്വട്ടേഷൻ പണി എടുക്കുകയുമാണ് ചെയ്യുന്നത്. സ്കീം വിഭാഗം ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണം എന്നതും അതിന് ആനുപാതികമായി വേതനം പുതുക്കണം എന്നുമുള്ള മുദ്രാവാക്യം യൂണിയൻ സർക്കാരിനോട് ഉന്നയിക്കുകയാണ് ചെയ്യേണ്ടത്. ശരിയായ മുദ്രാവാക്യം മൂടി വെയ്ക്കാനുള്ള പണിയാണ് ഈ സെറ്റ് ചെയ്യുന്നത് . സതീശൻ ചെയ്യുന്നത് എന്തെന്നു സതീശനറിയില്ല. ഇന്നലത്തെ തദ്ദേശ ഭരണ ഫലത്തിൽ നാലിൽ ഒന്നു സ്ഥലത്താണ് കോൺഗ്രസ് മൂന്നാം സ്ഥാനത്തായത്.
PS: കേന്ദ്രത്തോട് കൈ നീട്ടിക്കൊണ്ടിരിക്കാതെ സ്വന്തമായി എന്തെങ്കിലും നോക്ക് എന്നു പറഞ്ഞതും ഒരു പണ്ഡിതനായിരുന്നു. ഈ പറയുന്ന വിഹിതം യൂണിയൻ സർക്കാരിൻ്റെ ഔദാര്യമല്ല കേട്ടോ! യൂണിയൻ സർക്കാർ കേരളത്തിൽ നിന്നും കുറഞ്ഞത് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയെങ്കിലും നികുതിയായി പിരിക്കുന്നുണ്ട്. നികുതി വിഹിതവും ഗ്രാൻ്റും ഈ CSS വിഹിതവും ചേർത്താൽ 45000 കോടി രൂപയേ വരു. ഉദയനിധി സ്റ്റാലിൻ പറഞ്ഞതാണ് ഉത്തരം.